കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സി ഹണ്ടുമായി എക്‌സൈസ്: വട്ടവടയില്‍ പരിശോധന നടത്തി 

കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സി ഹണ്ടുമായി എക്‌സൈസ്: വട്ടവടയില്‍ പരിശോധന നടത്തി 

Mar 19, 2026 - 15:25
 0
കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സി ഹണ്ടുമായി എക്‌സൈസ്: വട്ടവടയില്‍ പരിശോധന നടത്തി 
This is the title of the web page

ഇടുക്കി: കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്താന്‍ ഓപ്പറേഷന്‍ സി ഹണ്ടുമായി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച അതിര്‍ത്തി മേഖലയായ വട്ടവട, വത്സപ്പെട്ടി, വയല്‍ത്തറകുടി, മൂലവള്ളക്കുടി, തുളമല പ്രദേശങ്ങളില്‍ പരിശോധന നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍കാലങ്ങളില്‍ കഞ്ചാവ് കൃഷി നടത്തിട്ടുള്ള സ്ഥലങ്ങളും നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുമാണ് പരിശോധന. ഇത്തരം സ്ഥലങ്ങളുടെ സാധ്യത ലിസ്റ്റ് എക്സൈസ് രഹസ്യ അന്വേഷണ വിഭാഗം തയാറാക്കിയിട്ടുണ്ട്. പഴുതുകളടച്ച് വ്യാപകമായ പരിശോധന നടത്താനാണ് തീരുമാനം. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ്, നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്, എക്സൈസ് ഓഫീസുകള്‍, പൊലീസ്, ഫോറസ്റ്റ് മറ്റിതര വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെയാണ് പരിശോധന. സംസ്ഥാന എക്സൈസ് ഇന്റലിജിന്‍സ് ജോയിന്റ് കമ്മിഷണര്‍ റോബര്‍ട്ട് വിയുടെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ്കുമാര്‍ പി ആര്‍, മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണന്‍ എസ്, മറയൂര്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജിഷ്ണു ജി, ഇടുക്കി ഇ ഐ ആന്‍ഡ് ഐ ബി ഇന്‍സ്പെക്ടര്‍ അജീബ്, അസിസ്റ്റന്റ് എക്സൈസസ് ഇന്‍സ്പെക്ടര്‍മാര്‍, പ്രിവന്റീവ് ഓഫീസര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow