ആശാപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
ആശാപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പന സബ് ട്രഷറിക്ക് മുമ്പില്‍ ധര്‍ണ നടത്തി. എഐസിസി അംഗം അഡ്വ. ഇ എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ ജീവനും ആവശ്യത്തിനും വില കല്‍പ്പിക്കാത്ത ഭരണമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അവരുടെ സമരങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങള്‍ അടിച്ചമര്‍ത്തുകയാണ്. ആശവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ ഈ സമീപനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്ത് തീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീന ടോമി, ജോസ് മുത്തനാട്ട്, കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, പ്രശാന്ത് രാജു, കെ എസ് സജീവ്, രാജന്‍ കാലാച്ചിറ, ജോസ് ആനക്കല്ലില്‍, പി എസ് മേരിടാദാസന്‍, കെ ഡി രാധാകൃഷ്ണന്‍, എബ്രഹാം പന്തംമാക്കല്‍, പൊന്നപ്പന്‍ അഞ്ചപ്ര, ഷിബു പുത്തന്‍ പുരക്കല്‍, ലിസി ജോണി, ഷാജന്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






