എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെകെ ശിവരാമനെ നീക്കി
എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെകെ ശിവരാമനെ നീക്കി

ഇടുക്കി: എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെകെ ശിവരാമനെ നീക്കി. സിപിഎം പരാതിയെത്തുടര്‍ന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിന്റെതാണ് തീരുമാനം. ശിവരാമന്റെ എഫ്ബി പോസ്റ്റുകള്‍ ഘടക കക്ഷികള്‍ക്ക് ദോഷം വരുത്തിയെന്ന് ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. മുന്നണി മര്യാദകള്‍ പാലിക്കാതെയുള്ള അഭിപ്രായങ്ങള്‍ കെ.കെ. ശിവരാമന്‍ നടത്തിയെന്നാണ് സിപിഎമ്മിന്റെ പരാതി. തന്നെ നീക്കിയത് പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമെന്ന് കെകെ ശിവരാമന്‍ പ്രതികരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാര്‍ എല്‍ഡിഎഫ് കണ്‍വീനറാകും. എല്‍ഡിഎഫ് കണ്‍വീനര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായിരിക്കണമെന്നും തീരുമാനമുണ്ട്.
What's Your Reaction?






