കുട്ടിപ്പുരകള്‍ ഉപയോഗിച്ച് ഗ്രാമം നിര്‍മിച്ച് വിദ്യാര്‍ഥികള്‍
കുട്ടിപ്പുരകള്‍ ഉപയോഗിച്ച് ഗ്രാമം നിര്‍മിച്ച് വിദ്യാര്‍ഥികള്‍

ഇടുക്കി: പാഠപുസ്തകത്തിലെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടിപ്പുരകള്‍ ഉപയോഗിച്ച് ഗ്രാമത്തിന്റെ മാതൃക നിര്‍മിച്ച് പച്ചടി ശ്രീനാരായണ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍. കുട്ടിപ്പുര എന്ന മലയാള പാഠഭാഗവും കളിവീട് എന്ന ഗണിത പാഠഭാഗവും പരിസരപ്രവര്‍ത്തനവും അടിസ്ഥാനമാക്കിയാണ് ഗ്രാമം നിര്‍മിച്ചത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിച്ച കുട്ടിപ്പുരകള്‍ ഓരോ വിദ്യാര്‍ഥിക്കുള്ളിലും ഒരു എന്‍ജിനീയര്‍ ഉണ്ടെന്ന് ഓര്‍മപ്പെടുത്തും വിധമായിരുന്നു. അവരുടെ ഭാവനയും നിര്‍മിതിയും ഒരു ഗ്രാമത്തിലെ പൊതുസ്ഥാപനങ്ങളും പൊതുഇടങ്ങളും പരിചയപ്പെടാന്‍ സഹായകമായി. ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ച് നേരിട്ട് കണ്ട് അനുഭവിച്ച് അറിവ് സമ്പാദിക്കുന്ന രീതിയിലാണ് സ്‌കൂളിന്റെ പ്രര്‍ത്തനങ്ങള്‍. ഹെഡ്മാസ്റ്റര്‍ പി കെ ബിജുവിന്റെ നേത്യത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒത്തൊരുമിച്ച് പ്രവര്‍ത്തനം വേറിട്ട അനുഭവമാക്കി മാറ്റി.
What's Your Reaction?






