കാട്ടാനയെ തുരത്താന്‍ കടുവയുടെ ശബ്ദവുമായി ദേവികുളം ആര്‍ആര്‍ടി സംഘം
കാട്ടാനയെ തുരത്താന്‍ കടുവയുടെ ശബ്ദവുമായി ദേവികുളം ആര്‍ആര്‍ടി സംഘം

ഇടുക്കി: ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ വ്യത്യസ്ത മാര്‍ഗവുമായി ദേവികുളം ആര്‍ആര്‍ടി സംഘം. ഇരകളെ ആക്രമിക്കുന്ന കടുവയുടെ ഭയനാകമായ ശബ്ദം പുറപ്പെടുവിച്ചാണ് കാട്ടാനകളെ ജനവാസമേഖലയില്‍ നിന്ന് തുരത്തുന്നത്. കടുവയുടെ ശബ്ദം ആനകള്‍ ഭയപ്പെടുന്നുവെന്നും ഈ പ്രതിരോധ മാര്‍ഗം ഫലപ്രദമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
ജനവാസ മേഖലകളില്‍ പതിവായെന്നോണം കാട്ടാനകള്‍ ഇറങ്ങുന്ന പ്രദേശമാണ് മൂന്നാറും പരിസരപ്രദേശങ്ങളും. പടക്കം പൊട്ടിച്ചുള്ള പ്രതിരോധ മാര്‍ഗമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ഈ സമയം ആനകള്‍ കൂടുതല്‍ പ്രകോപിതമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. കടുവയുടെ ശബ്ദം പുറപ്പെടുവിക്കുന്നതിലൂടെ ഇതിനുള്ള സാധ്യത കുറക്കാമെന്നതിനൊപ്പം ദിവസവും പടക്കം വാങ്ങുന്നതിനായി വരുന്ന പണച്ചെലവും ആര്‍ ആര്‍ ടിക്ക് ഒഴിവാകും
What's Your Reaction?






