ഉപ്പുതറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഉപ്പുതറയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഇടുക്കി: ഉപ്പുതറ കൊച്ചുപാലത്തിന് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിവസങ്ങള്‍ക്കുമുമ്പ് ചെറിയ രീതിയില്‍ പൈപ്പ് പൊട്ടിയപ്പോള്‍തന്നെ ജല അതോറിറ്റിയെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കൂടുതല്‍ വെള്ളം പാഴാക്കുന്ന സ്ഥിതിയിലെത്തി. വേനല്‍ കനത്തതോടെ ഉപ്പുതറ മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. വെള്ളം ചീറ്റിത്തെറിക്കുന്നത് കാരണം കാല്‍നടയാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാണ്. കാലഹരണപ്പെട്ട പൈപ്പാണ് ഇന്നും ജലവിതരണത്തിന് ഉപയോഗിക്കുന്നത്. പൈപ്പുകള്‍ മാറണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.
What's Your Reaction?