ചപ്പാത്ത്-ശാന്തിപ്പാലം റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്: പരാതിയുമായി നാട്ടുകാര്‍
ചപ്പാത്ത്-ശാന്തിപ്പാലം റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്: പരാതിയുമായി നാട്ടുകാര്‍
ഇടുക്കി: ചപ്പാത്ത്-ശാന്തിപ്പാലം റോഡ് നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി. അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയാണ് വര്‍ഷങ്ങളായി തകര്‍ന്നിരുന്ന റോഡ് നവീകരിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചത്. കരാറുകാരന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാതെ നിര്‍ത്തിയതായും ആക്ഷേപമുണ്ട്. 2.5 കിലോമീറ്റര്‍ ഐറിഷ് ഓടയാണ് എസ്റ്റിമേറ്റിലുള്ളതെങ്കിലും 1 കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം നടന്നിട്ടുള്ളത്. സിമന്റ് പാലത്ത് റോഡ് കുറച്ച് ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. മെറ്റലും മറ്റും റോഡില്‍ നിരന്ന് കിടക്കുകയാണ്. പണി പൂര്‍ത്തിയാകും മുമ്പ് യന്ത്രങ്ങളെല്ലാം തിരികെ കൊണ്ടുപോയി. റോഡ് നിര്‍മാണത്തിലെ ക്രമക്കേടിനെതിരെ നാട്ടുകാര്‍ വാഴവെച്ച് പ്രതിഷേധിച്ചു. കരാറുകാരന് ബില്ല് മാറിനല്‍കരുതെന്ന് ആവശ്യപ്പെട്ടും അഴിമതിക്കുമെതിരെ നാട്ടുകാര്‍ 5ന് റോഡ് ഉപരോധിക്കും.
What's Your Reaction?