തടിയമ്പാട് പാലത്തിന്റെ നിര്‍മാണം അനുവദിച്ച സമയത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കും: ഡീന്‍ കുര്യാക്കോസ് എം പി 

തടിയമ്പാട് പാലത്തിന്റെ നിര്‍മാണം അനുവദിച്ച സമയത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കും: ഡീന്‍ കുര്യാക്കോസ് എം പി 

Feb 27, 2026 - 15:55
 0
തടിയമ്പാട് പാലത്തിന്റെ നിര്‍മാണം അനുവദിച്ച സമയത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കും: ഡീന്‍ കുര്യാക്കോസ് എം പി 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ്-മരിയാപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തടിയമ്പാട് പാലത്തിന്റെ നിര്‍മാണം അനുവദിച്ച സമയത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി  പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലത്തെത്തിയ എംപി കരാറുകാരുമായും എന്‍ജിനീയര്‍മാരുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പാലത്തിന് 220 മീറ്റര്‍ നീളമുണ്ടാകും. ജില്ലയില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നായിരിക്കും ഇത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുമായ ഈ പാലെ ചെറുതോണിയെയും തടിയമ്പാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈപ്പാസ് സൗകര്യമായിട്ടാണ് ഒരുക്കുന്നത്. പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പാലം സഹായകരമാകും. പാലത്തിന്റെ നിര്‍മാണത്തിനായി ആവശ്യമായ ആറു ഫില്ലറുകളില്‍ 5 എണ്ണത്തിന്റെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആറാമത്തെ ഫില്ലറിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും എംപി അറിയിച്ചു. എംപിയോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ എ പി ഉസ്മാന്‍, പി ഡി ജോസഫ്, സി പി സലീം, തടിയമ്പാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കുത്തനാപിള്ളി എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow