പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

ഇടുക്കി: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷത്തിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നു. ബയോ മെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്കാണ് അഡ്മിഷന്‍. താല്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.എസ്.ഇ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി., ഒ.ഇ.സി, ഒ.ബി.സി -എച്ച് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005084, 9446073146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
What's Your Reaction?






