മേരികുളത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 10ന് 

മേരികുളത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 10ന് 

Oct 7, 2026 - 15:58
 0
മേരികുളത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 10ന് 
This is the title of the web page

ഇടുക്കി: മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയും കോട്ടയം മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗവും ഗവ. ദന്തല്‍ കോളേജ് കോട്ടയവും ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് 10ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. ദന്തപരിശോധന, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, പള്‍മനോളജി ഓങ്കോളജി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സൗജന്യമായി മരുന്നുകളും വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എംഎംടി ആശുപത്രി എച്ച്ആര്‍ മാനേജര്‍ മാത്യൂസ്, പിആര്‍ഒ ബിബിന്‍ സെബാസ്റ്റ്യന്‍, ജിജാ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow