ബിജെപി കട്ടപ്പനയില്‍ സേവാ ജ്യോതി യാത്രയും വികസിത ഭാരത് സഭയും നടത്തി
ബിജെപി കട്ടപ്പനയില്‍ സേവാ ജ്യോതി യാത്രയും വികസിത ഭാരത് സഭയും നടത്തി
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ സേവാ ജ്യോതിയാത്രയും വികസിത ഭാരത് സഭയും നടത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വെള്ളയാംകുടിയില്‍നിന്ന് ആരംഭിച്ച സേവാ ജ്യോതി യാത്രയില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളില്‍ അണിചേര്‍ന്നു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍ മുന്‍ ജില്ലാ പ്രസിഡന്റ് രത്‌നമ്മ ഗോപിനാഥ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ കുമാര്‍, ഈ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?