ചിന്നക്കനാല്‍ ഭൂപ്രശ്‌നം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ എം
ചിന്നക്കനാല്‍ ഭൂപ്രശ്‌നം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ എം
ഇടുക്കി: ചിന്നക്കനാലിലെ ഭൂപ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം. പ്രദേശത്തെ ഒഴിപ്പിക്കല്‍ നടപടികളും റവന്യൂ വകുപ്പിന്റെ നോട്ടീസുകളും വീണ്ടും പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് സിപിഐ എം ഇടപെടല്‍ ശക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിന്നക്കനാലില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവരെയും നോട്ടീസ് ലഭിച്ചവരെയും പാര്‍ട്ടി നേതാക്കള്‍ നേരില്‍ സന്ദര്‍ശിച്ച് ആശങ്കകള്‍ കേള്‍ക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനാണ് തീരുമാനം.
അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാത്തതിനെതിരെ സിപിഐ എം നേതാക്കള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ആറുമാസം പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിന് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സമയപരിധി കഴിഞ്ഞപ്പോള്‍ ഒരു മാസം കൂടി അനുവദിക്കണമെന്നാണ് സേനാപതി വേണു എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭൂമിയുടെ അവകാശവും ജനങ്ങളുടെ ജീവിതസുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന ശാശ്വത പരിഹാരമാണ് വേണ്ടതെന്ന ആവശ്യമാണ് പ്രദേശത്ത് ശക്തമാകുന്നത്.
What's Your Reaction?