സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ ശ്രദ്ധേയമായി ഷിബിന്റെയും നവ്യയുടെയും പ്രോജക്ട്

സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ ശ്രദ്ധേയമായി ഷിബിന്റെയും നവ്യയുടെയും പ്രോജക്ട്

Nov 22, 2026 - 15:14
 0
സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ ശ്രദ്ധേയമായി ഷിബിന്റെയും നവ്യയുടെയും പ്രോജക്ട്
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ സാമൂഹ്യശാസ്ത്ര മേളയില്‍ തൊഴിലില്ലായ്മയ്ക്ക് പുതിയ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് വെള്ളയാംകുടി സെന്റ് ജെറോം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കൊമേഴ്സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ഥികളായ ഷിബിന്‍ ഡി എബ്രഹാം, നവ്യ ഷിബു എന്നിവര്‍ അവതരിപ്പിച്ച പ്രോജക്ടാണ് ശ്രദ്ധേയമായത്. കാര്‍ഷിക മേഖലയിലെ വൈവിധ്യവല്‍ക്കരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പരിഷ്‌കരണം, സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഇവര്‍ പഠനം തയ്യാറാക്കിയത്. മാറുന്ന കാലത്തിനനുസരിച്ചുള്ള തൊഴില്‍ സംസ്‌കാരത്തെയും നവസംരംഭങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആശയങ്ങളാണ് പ്രോജക്ടിലൂടെ മുന്നോട്ടുവെച്ചത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow