രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി ഇനി മോഡല്‍ സ്‌കൂള്‍
രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി ഇനി മോഡല്‍ സ്‌കൂള്‍
ഇടുക്കി: രാജാക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മോഡല്‍ സ്‌കൂളായി പ്രഖ്യാപിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ പ്രഖ്യാപനം നടത്തി. പരിപാടിയുടെ ഭാഗമായി സ്‌കൂളില്‍ പുതുതായി ആരംഭിച്ച ടിങ്കറിങ് ലാബ്, ക്രിയേറ്റീവ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് എന്‍ ആര്‍ സുഭാഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജി ശങ്കര്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം വിപിന്‍ സി അഗസ്റ്റിന്‍, പഞ്ചായത്തംഗങ്ങളായ ജോഷി കന്യാക്കുഴി, സാജു എബ്രഹാം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ സലാം, എസ്എംസി ചെയര്‍മാന്‍ ഷിജോ തങ്കച്ചന്‍, എംപിടിഎ പ്രസിഡന്റ് സൗമ്യ ഡാര്‍വിന്‍, സീനിയര്‍ അധ്യാപകന്‍ വി കെ ആറ്റ്‌ലി, സ്റ്റാഫ് സെക്രട്ടറി പി ടി മിനി, ജേക്കബ് മച്ചാനിക്കല്‍, ബിനോജ് ജോര്‍ജ്, പ്രിന്‍സിപ്പല്‍ മിനിലറാണി, ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലന്‍, ലീഡര്‍ നിയ ഫാത്തിമ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?