വെള്ളത്തൂവല്‍ പഞ്ചായത്ത് സിപിആര്‍ പരിശീലന പരിപാടി നടത്തി

വെള്ളത്തൂവല്‍ പഞ്ചായത്ത് സിപിആര്‍ പരിശീലന പരിപാടി നടത്തി

Nov 21, 2026 - 16:50
 0
വെള്ളത്തൂവല്‍ പഞ്ചായത്ത് സിപിആര്‍ പരിശീലന പരിപാടി നടത്തി
This is the title of the web page

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കുമായി സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സിപിആര്‍ നല്‍കേണ്ട രീതികളെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ പ്രായോഗിക പരിശീലനം നല്‍കി.  പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സി ജയന്‍ അധ്യക്ഷനായി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow