കട്ടപ്പന നഗരസഭയുടെ വാർഷിക പദ്ധതികൾ പൂർത്തിയാക്കാൻ കൗൺസിൽ യോഗ തീരുമാനം
കട്ടപ്പന നഗരസഭയുടെ വാർഷിക പദ്ധതികൾ പൂർത്തിയാക്കാൻ കൗൺസിൽ യോഗ തീരുമാനം

ഇടുക്കി:കട്ടപ്പന നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു. 3 അജണ്ടകളാണ് കൗണ്‍സിലിന് മുമ്പില്‍ എത്തിയത്. നഗരസഭയുടെ വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു യോഗം. നിലവില്‍ നടപ്പിലാകാത്ത പദ്ധതികള്‍ ഭേദഗതി വരുത്തി മറ്റ് പദ്ധതികളുമായി ചേര്‍ത്ത് അംഗീകാരം നേടുന്നത് സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി. ഈ പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരത്തിനായി പതിനഞ്ചിന് അപേക്ഷ നല്‍കും. സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിക്കായി ലഭിച്ച ടെന്‍ഡറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും തീരുമാനമായി. വെള്ളയാംകുടി വെറ്റിനറി ഹോസ്പിറ്റല്‍ മൊബൈല്‍ ഡിസ്‌പെന്‍സറിയിലേക്ക് താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സീപ്പര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവിന്റെ റാങ്ക് ലിസ്റ്റ് യോഗത്തില്‍ അംഗീകരിച്ചു.കുടുംബശ്രീ അമൃതം മിത്ര കളക്ടര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തു.
What's Your Reaction?






