റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ സിപിഐയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ സിപിഐയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ സിപിഐയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കൂട്ടാര്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിയ്ക്കുന്നത്. കരുണാപുരം വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 61/1 ല്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ പത്ത് വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മാണം ആരംഭിച്ചത്. എസ്എന്‍ഡിപി കൂട്ടാര്‍ ശാഖാ യോഗം നിര്‍മിച്ച കെട്ടിടത്തിന്റെ മുന്‍ ഭാഗം റോഡ് പുറമ്പോക്കും പുറക് വശം തോട് പുറമ്പോക്കുമാണ്. ഇതോടെ റവന്യു വകുപ്പ് സ്റ്റോപ് നല്‍കുകായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളായി നിര്‍മാണം നടക്കാതിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ 12ന് സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ 14ന് കരുണാപുരം വില്ലേജ്് സ്റ്റോപ് മെമ്മോ നല്‍കി. ഇതും അവഗണിച്ചാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പാര്‍ട്ടി നിര്‍മാണം നടത്തിയിട്ടില്ലെന്നും വാടകയ്ക്കെടുത്ത കെട്ടിടമാണെന്നുമാണ് സിപിഐയുടെ വിശദീകരണം. പാര്‍ട്ടി ഓഫീസ് ആവശ്യത്തിനായി, കെട്ടിടത്തില്‍ ഇഷ്ടിക കെട്ടി ഒരു മുറിയും പണിതു. പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണം സംബന്ധിച്ച് ഉടുമ്പന്‍ചോല എംഎല്‍എ, തഹസില്‍ദാര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
What's Your Reaction?






