ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് ടി ബി സെന്റര്‍ ചെറുതോണിയിലേയ്ക്ക് മാറ്റുന്നു: പ്രതിഷേധം
ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് ടി ബി സെന്റര്‍ ചെറുതോണിയിലേയ്ക്ക് മാറ്റുന്നു: പ്രതിഷേധം
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മാറി ടി ബി സെന്റര്‍ നിര്‍മിക്കുന്നതിനെതിരെ വിമര്‍ശനം. ആശുപത്രിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി ചെറുതോണി ബസ് സ്റ്റാന്‍ഡിന് സമീപമാണ് 3കോടി രൂപ മുതല്‍മുടക്കിലാണ് ടി ബി സെന്റര്‍ നിര്‍മിക്കുന്നത്. ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി രോഗം സ്ഥിരീകരിച്ചതിനുശേഷം തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്കായി ടിബി സെന്റിലേയ്ക്ക് റഫര്‍ ചെയ്യപ്പെടണം. ഇതുവഴി രോഗികള്‍ക്ക് സമയം, യാത്ര, ചെലവ് എന്നിവ വര്‍ധിക്കും.
ടി ബി സെന്റര്‍ എന്ന പേരില്‍ പ്രത്യേകം കെട്ടിടം സ്ഥാപിക്കുന്നത് രോഗികളില്‍ സാമൂഹിക വേര്‍തിരിവ് സൃഷ്ടിക്കുമെന്ന ആശങ്കയും പൊതുപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ഭൂമി ഏറ്റെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കൃത്യമായ പദ്ധതിയില്ലാതെയാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി കെ ജയന്‍ ആരോപിച്ചു.
What's Your Reaction?