വണ്ടന്‍മേട് പഞ്ചായത്തില്‍ ആരോഗ്യ ക്യാമ്പയിന്‍ നടത്തി
വണ്ടന്‍മേട് പഞ്ചായത്തില്‍ ആരോഗ്യ ക്യാമ്പയിന്‍ നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആരോഗ്യ ക്യാമ്പയിന്‍ നടത്തി. പുറ്റടി എന്‍എസ്പിഎച്ച്എസ്എസ് സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ആരോഗ്യ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സ്‌കൂളിലെത്തിയ ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നെസ്് ക്യാമ്പയിന്‍ വണ്ടിക്ക് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി സേതുനാഥ് അധ്യക്ഷനായി. ക്യാമ്പയിനില്‍ സൗഹൃദ കോ-ഓഡിനേറ്റര്‍ അണിമ പ്രസാദ് ആമുഖപ്രഭാഷണം നടത്തി. ദിവ്യ ചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. കൃഷ്ണപ്രിയ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. വണ്ടന്‍മേട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ കെ കെ സുരേഷ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
What's Your Reaction?