ചിന്നക്കനാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചിന്നക്കനാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Feb 27, 2026 - 15:48
 0
ചിന്നക്കനാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
This is the title of the web page

ഇടുക്കി: ചിന്നക്കനാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടുമല ഡിവിഷന്‍ നേതാജി നഗര്‍ സ്വദേശി രാജു മുരുകനാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 27നാണ് രാജുവിന്റെ ഭാര്യ കൗസല്യ ആത്മഹത്യ ചെയ്തത്. സംഭവത്തിനുപിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിവാഹിതരായി മൂന്ന് വര്‍ഷം പിന്നിട്ട ദമ്പതികളാണ് രാജുവും കൗസല്യയും. കഴിഞ്ഞ കുറച്ച് കാലമായി കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ ശാരീരികവും മാനസികവുമായി ഉണ്ടായിരുന്ന നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് . സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൗസല്യ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതോടെയാണ് രാജു മുരുകനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചതെന്ന് മൂന്നാര്‍ ഡിവൈഎസ്പിആര്‍ ചന്ദ്രകുമാര്‍ പറഞ്ഞു 
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow