ജില്ലാ ഹര്‍ത്താല്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ് 

ജില്ലാ ഹര്‍ത്താല്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ് 

Oct 15, 2026 - 17:22
 0
ജില്ലാ ഹര്‍ത്താല്‍ രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഹര്‍ത്താല്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇടതുപക്ഷ മുന്നണി ഈ നാട്ടില്‍ സൃഷ്ടിച്ചുവച്ച ഭൂപ്രശ്‌നങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണിയിലെ പാര്‍ട്ടി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കന്മാരായ ഷീലാ സ്റ്റീഫന്‍, തോമസ് പെരുമന, എം മോനിച്ചന്‍, സിനു വാലുംമേല്‍, വര്‍ഗീസ് സക്കറിയ, എം ജെ കുര്യന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ബി.എ. ഉലഹന്നാന്‍,  ജോയി കൊച്ചുകരോട്ട്, വിന്‍സന്റ് വള്ളാടി, ബിജു പോള്‍, ബെന്നി പുതുപ്പാടി, ജോസ് പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow