ഇരട്ടയാര്‍ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

ഇരട്ടയാര്‍ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Feb 27, 2026 - 15:42
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും ചേര്‍ന്ന് ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച ശുചിത്വ സന്ദേശ റാലി പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഫ്‌ളാഗ് ഓഫ് ചെയ്തു. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനും സമൂഹത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മികച്ച ഇടപെടില്‍ നടത്തുന്നതിനുമായി കുട്ടികള്‍ക്ക് 1500 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നതിനുള്ള പദ്ധതിയാണ് ഹരിതസേന-ഇക്കോ സെന്‍സ്. തുടര്‍ വര്‍ഷങ്ങളില്‍ മികച്ച മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന മൂന്ന് കുട്ടികള്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള അവാര്‍ഡുകള്‍ പ്രത്യേകമായി നല്‍കുമെന്ന് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് പ്രഖ്യാപിച്ചു. ശുചിത്വ മിഷന്‍ പ്രതിനിധി ബാബു പൊന്നോത്ത് വിഷയാവതരണം നടത്തി. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം നടത്തിശുചിത്വ സന്ദേശം നല്‍കുന്ന ബാഡ്ജ് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിദ്യാര്‍ഥിനി ലിയ പ്രമിലിനെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആന്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  സിജോ ഇലന്തൂര്‍, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കിരണ്‍ ജോര്‍ജ് തോമസ്, ജിഷ ഷാജി, ഷീബ അജയ്, മിനി പ്രതീഷ്, ഫാ. ജോബി പനച്ചിക്കല്‍, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, ജോര്‍ജുകുട്ടി എം വി, ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ജോസഫ് കൊല്ലംപറമ്പില്‍, വിദ്യാര്‍ഥി പ്രതിനിധി അല്‍സ ജോര്‍ജ്, സെക്രട്ടറി ധനേഷ് ബി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow