സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച റിസോര്‍ട്ട് റവന്യു ഉദ്യോഗസ്ഥര്‍ പൂട്ടി

സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച റിസോര്‍ട്ട് റവന്യു ഉദ്യോഗസ്ഥര്‍ പൂട്ടി

Feb 27, 2026 - 15:31
 0
സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച റിസോര്‍ട്ട് റവന്യു ഉദ്യോഗസ്ഥര്‍ പൂട്ടി
This is the title of the web page

ഇടുക്കി: സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സ്റ്റാര്‍ ലൈന്‍ റിസോര്‍ട്ട് റവന്യു ഉദ്യോഗസ്ഥര്‍ പൂട്ടി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട് പൂട്ടാന്‍ മുമ്പ് മൂന്ന് തവണ റവന്യു വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ഈ നടപടി സിപിഐഎം നേതാക്കള്‍ തടഞ്ഞിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൂന്നാര്‍ ഡി വൈഎസ്പി ആര്‍ ചന്ദ്രകുമാര്‍ നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കിയ ശേഷമാണ് നടപടി പൂര്‍ത്തിയാക്കിയത്. മൂന്നാറില്‍ റവന്യു വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സ്റ്റാര്‍ലൈന്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, കെട്ടിടം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയി. അനധികൃത കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും രാത്രി സമയങ്ങളില്‍ പ്രവര്‍ത്തനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഉടുമ്പന്‍ചോല എല്‍ ആര്‍ തഹസില്‍ദാര്‍ സിദിഖ് വ്യക്തമാക്കി. എന്‍ഒസിയും പട്ടയവുമുള്ള കെട്ടിടമാണെന്നും കോടതി ഇടപെടലിനുശേഷം വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ഉടമ മനോജ് പറഞ്ഞു. ഹൈക്കോടതി ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു. കൂടുതല്‍ പരിശോധനകളും തുടര്‍ നടപടികളും ഉണ്ടാകുമെന്നും  അധികൃതര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow