മറയൂരില്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി
മറയൂരില്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: മറയൂരില്‍ മരത്തില്‍ കയറി തൂങ്ങാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ത്ത് രക്ഷപ്പെടുത്തി. മറയൂര്‍ പള്ളനാട് സ്വദേശി ലല്ലുവാണ് ആത്മഹത്യാശ്രമം നടത്തിയത്. താനുമായി വഴക്കുണ്ടാക്കിയ സുഹൃത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലല്ലു പൊലീസ് സ്റ്റേഷനില്‍ എത്തി. പരാതി അന്വേഷിക്കാന്‍ പൊലീസ് ബാബുനഗറിലേക്ക് പോയ സമയം യുവാവ് മറയൂര്‍ വില്ലേജ് ഓഫീസ് വളപ്പിലുള്ള വലിയ പുളിമരത്തില്‍ കയറുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ടുനിന്ന യുവാവ് താഴേയ്ക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും മരത്തില്‍ കയറിയ യുവാക്കളും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. അവശനായ യുവാവിനെ കയര്‍ ഉപയോഗിച്ച് താഴെയിറക്കി മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
What's Your Reaction?






