ലയൺസ് ഇന്റർനാഷണൽ റീജിയൻ വാർഷിക കൗൺസിൽ 30 ന് കട്ടപ്പനയിൽ
ലയൺസ് ഇന്റർനാഷണൽ റീജിയൻ വാർഷിക കൗൺസിൽ 30 ന് കട്ടപ്പനയിൽ

ഇടുക്കി:ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയുടെ റീജിയന്‍ മൂന്നിന്റ വാര്‍ഷിക കണ്‍വന്‍ഷന്‍ 30ന് വൈകിട്ട് 5.30 മുതല്‍ വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2024-25 വര്‍ഷം ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്നുകൊണ്ട് 27 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ 15 വീടുകളുടെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി നിര്‍വഹിക്കും. 10 വര്‍ഷമായി ഹൈറേഞ്ച് ലയണ്‍സ് ടച്ച് ഓഫ് ലൈഫിന്റെ നേതൃത്വത്തിലുള്ള ഡയാലിസിസ് സെന്റര്‍ മികച്ച് രീതിയില്‍ നടത്തുന്ന സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടറെ ചടങ്ങില്‍ ആദരിക്കും. ലയണ്‍സ് ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും. റീജിയന്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ് അധ്യക്ഷനാകും. 16 ക്ലബുകളില്‍ നിന്നായി ലയണ്‍ അംഗങ്ങളും കുടുബാംഗങ്ങളും ഉള്‍പ്പെടെ 500ലേറെ പേര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ റീജിയന്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ സിബി കൊല്ലംകൂടി, ശ്രീജിത്ത് ഉണ്ണിത്താന്‍, അമല്‍ മാത്യു, ബിജു മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






