കെസിസി ക്ലര്‍ജി കമ്മിഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
കെസിസി ക്ലര്‍ജി കമ്മിഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി )ക്ലര്‍ജി കമ്മിഷന്‍ ജില്ലാ വൈദിക സമ്മേളനം കട്ടപ്പന സിഎസ്ഐ പള്ളിയില്‍ നടന്നു. സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് റവ.വി എസ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അധ്യക്ഷനായി. വാഴൂര്‍ സോമന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടുക്കി രൂപതാ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ സേവേറിയോസ് ശുശ്രൂഷ വെല്ലുവിളികള്‍ - മതം, വിശ്വാസം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കെസിസി ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ റവ എ ആര്‍ നോബിള്‍, കെസിസി സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ ടി ഇ സ്റ്റീഫന്‍സണ്‍, ജില്ലാ ചെയര്‍മാന്‍ റവ. ബിനു കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






