ശബരിമലയില്‍ നടന്നത് സ്വര്‍ണമോഷണം: മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് അഡ്വ. പന്തളം പ്രതാപന്‍

ശബരിമലയില്‍ നടന്നത് സ്വര്‍ണമോഷണം: മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് അഡ്വ. പന്തളം പ്രതാപന്‍

Oct 14, 2025 - 17:43
 0
ശബരിമലയില്‍ നടന്നത് സ്വര്‍ണമോഷണം: മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ കേസെടുക്കണമെന്ന് അഡ്വ. പന്തളം പ്രതാപന്‍
This is the title of the web page

ഇടുക്കി: ബിജെപി വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി സമിതി യോഗം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനംചെയ്തു. ശബരിമലയില്‍ നടന്നത് സ്വര്‍ണമോഷണമാണെന്നും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്നും അഡ്വ. പന്തളം പ്രതാപന്‍ ആവശ്യപ്പെട്ടു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി യു ജയകൃഷ്ണന്‍ അധ്യക്ഷനായി. മേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാര്‍, സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം പ്രഭാരിയുമായി രതീഷ് വരകുമല, ജില്ലാ സെക്രട്ടറിമാരായ സജി വട്ടപ്പാറ, സിന്ധു ശ്രീകുമാര്‍, ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ ചന്ദ്രന്‍ പനക്കല്‍, സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനര്‍ മനോജ് രാധാകൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി എസ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow