ശാന്തന്‍പാറ പഞ്ചായത്ത് വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു
ശാന്തന്‍പാറ പഞ്ചായത്ത് വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണംചെയ്തു

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനംചെയ്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറരലക്ഷം രൂപ ഇതിനായി വകയിരുത്തി. 60 വയസിനുമുകളില്‍ പ്രായമുള്ള 650 പേര്‍ക്ക് പുതപ്പുകള്‍ നല്‍കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനു റെജി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്യാമള ബാലന്‍, പഞ്ചായത്ത് സെക്രട്ടറി തുളസീധരന്‍ നായര്‍, ഷൈലജ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






