മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തരംഗമായി 100 രൂപ കോട്ടുകള്‍
മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തരംഗമായി 100 രൂപ കോട്ടുകള്‍

ഇടുക്കി: മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തരംഗമായി നൂറുരൂപ മഴക്കോട്ടുകള്‍. തലയും ശരീരവും മുഴുവനും മൂടുന്ന വിധത്തിലുള്ള കോട്ടാണ് ഹൈറേഞ്ചിലും ലോറേഞ്ചിലും തരംഗം.100 രൂപയാണ് വില. കനത്ത മഴ, കാറ്റ്, മഞ്ഞ്, തണുപ്പ് എന്നിവയെ പ്രതിരോധിക്കാനും സുഗമമായി ജോലി ചെയ്യാനും കഴിയുമെന്നതാണ് ഇത്തരം കോട്ടുകളുടെ പ്രത്യേകത. ഇരുചക്രവാഹന യാത്രക്കാരും ഇത്തരം കോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്, കൊച്ചി എന്നിവിടങ്ങളിലെ മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയാണ് ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ വില്‍പ്പന നടത്തുന്നത്. വിവിധ വര്‍ണങ്ങളിലുള്ള കോട്ടുകളെന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. മൂന്നാറിലെ ഭൂരിഭാഗം തോട്ടം തൊഴിലാളികളും ഈ മഴക്കോട്ട് ധരിച്ചാണ് ഇപ്പോള്‍ ജോലിക്ക് പോകുന്നത്. കുറഞ്ഞ വിലയാണ് കോട്ടിന് ജനപ്രീതി വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
What's Your Reaction?






