ഇരട്ടയാര്‍ അല്‍ഫോന്‍സാ ഭവനില്‍ ലോകവയോജന ദിനാചരണം
ഇരട്ടയാര്‍ അല്‍ഫോന്‍സാ ഭവനില്‍ ലോകവയോജന ദിനാചരണം

ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇരട്ടയാര്‍ അല്‍ഫോന്‍സാ ഭവനില്‍ ലോകവയോജന ദിനാചരണം നടന്നു. ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ലോക വയോജന ദിനം ഇടുക്കി രൂപതയില്‍ സവിശേഷമായി ആചരിക്കണം എന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പരിപാടി നടത്തിയത്. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രുപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനായി. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് വയോജന ദിന സന്ദേശം നല്‍കി. രൂപത ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, സിസ്റ്റര്‍ ജോളി എസ്എംഎസ്, രൂപതാ ട്രഷറര്‍ ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, വൈസ് പ്രസിഡന്റ് ജോസ് തോമസ് ഒഴുകയില്‍, അഗസ്റ്റിന്‍ പരത്തിനാല്‍, ടോമി ഇളംതുരുത്തി, ജോയി വള്ളിയാന്തടം എന്നിവര്‍ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വയോജനങ്ങളെ ആദരിക്കലും സ്‌നേഹസമ്മാന വിതരണവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഭാരവാഹികളായ ബിനോയ് കളത്തുക്കുന്നേല്‍, ആദര്‍ശ് മാത്യു, തോമസ് കല്ലാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






