കട്ടപ്പന വൈ.എം.സി.എ യുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പദ്ധതികളുടെ ഉദ്ഘാടനവും നടന്നു
കട്ടപ്പന വൈ.എം.സി.എ യുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

ഇടുക്കി: കട്ടപ്പന വൈ.എം.സി.എ യുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ദേശീയ വൈ എം സി എ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ അലക്‌സ് തോമസ് നിര്‍വഹിച്ചു. പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന വിദ്യാഭ്യാസബോര്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് പദ്ധതികള്‍ വിശദീകരിച്ചു .വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ദേശീയ നിര്‍വാഹകസമിതിയംഗം വര്‍ഗീസ് അലക്‌സാണ്ടര്‍ ആദരിച്ചു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ജോര്‍ജുകുട്ടി പൗലോസ് പി.എം ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.സബ് റീജിയണ്‍ സൗഹൃദ കൂട്ടായ്മ സബ്റീജിയണ്‍ ചെയര്‍മാന്‍ മാമന്‍ ഈശോ ഉദ്ഘാടനം ചെയ്തു.യു.സി തോമസ്, സിസി തോ മസ്, സനു വര്‍ഗീസ്, സനല്‍മത്തായി, കെ.ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






