കുരുവിളസിറ്റി  ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

കുരുവിളസിറ്റി  ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

Jul 29, 2024 - 00:40
 0
കുരുവിളസിറ്റി  ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 
This is the title of the web page

ഇടുക്കി : കുരുവിളസിറ്റി  ലയൺസ് ക്ലബിന്റെ മൂന്നാമത്  വാർഷികവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. രാജകുമാരി കമ്മ്യുണിറ്റി ഹാളിൽ നടന്ന പരിപാടി ലയൺസ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവണർ കെ ബി ഷൈൻകുമാർ ഉദ്ഘാടന .നിർദ്ധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും സ്കൂളുകളിൽ മത്സരങ്ങളും  സംഘടിപ്പിച്ചു. കാട് മൂടിയ സംസ്ഥാന പാതയോരങ്ങൾ ശുചികരിച്ചു,നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമിക്കുവാനുള്ള സഹായങ്ങൾ, ഭക്ഷ്യകിറ്റുകൾ വിതരണം ,ചികിത്സാ സഹായങ്ങൾ ,രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കുട്ടികൾക്കായി കളിസ്ഥല നിർമാണം എന്നി പ്രവർത്തങ്ങളാണ് കുരുവിളാസിറ്റി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. 
പ്രിൻസ് മാത്യു, പ്രസിഡന്റും  ഷാജി സി ജോസഫ്, സെക്രട്ടറിയും,എബിൻസ് ജോൺ  ട്രഷററുമായിട്ടുള്ള പതിനാല്  അംഗ ഭരണ സമിതി ചുമതയേറ്റു, 2024 -25  വർഷത്തെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പദ്ധതികളുടെ  ഉത്‌ഘാടനം ജി എൽ റ്റി കോഡിനേറ്റർ ഷൈനു സുകേഷ് നിർവ്വഹിച്ചു 
മികച്ച ലയൺസ് ക്ലബ് പ്രവർത്തകരെയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ലയൺസ്  ക്ലബ് സോണൽ  ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് കുട്ടി, മാധ്യമ രംഗത്തെ സേവനങ്ങൾ പരിഗണിച്ച് മിഡിയനെറ്റ് റിപ്പോർട്ടർ ജോജി  ജോൺ എന്നിവരെയും  ചടങ്ങിൽ അനുമോദിച്ചു.
ചിഫ് പ്രോജക്റ്റ് കോഡിനേറ്റർ ശ്രീജിത്ത് ഉണ്ണിത്താന്റെ   നേതൃത്വത്തിൽ പുതുതായി എത്തിയ അംഗങ്ങളുടെ സത്യപ്രതിഞ്ജയും നടന്നു ക്ലബ് പ്രസിഡന്റ് ഏബിൾ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ റീജിയണൽ ചെയർമാൻ സന്തോഷ്കുമാർ,ജോർജ് അരീപ്ലാക്കൽ,ബിജു വർഗീസ്, ലിജു വർഗീസ് ,തുടങ്ങിയവർ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow