എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ് വയോദിനാചരണവും വീൽ ചെയർ വിതരണവും
എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ് വയോദിനാചരണവും വീൽ ചെയർ വിതരണവും

ഇടുക്കി : എഴുകുംവയൽ സ്പൈസ് വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോദിനാചരണവും വീൽ ചെയർ വിതരണവും നടത്തി. റോട്ടറി ഡിസ്ട്രിക് ചെയർമാൻ ശിഖാബ് ഈട്ടിക്കൽ ഉദ് ഘാടനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായാണ് വീൽ ചെയർ വിതരണം ചെയ്തത്.
ചടങ്ങിൽ ജയ് മാതാ ഭവനിൽ സേവനം ചെയ്യുന്നവരേ ആദരിക്കുകയും ചെയ്തു. സ്പൈസസ് വാലി റോട്ടറി ക്ലബ് പ്രസിഡന്റ്. റാണാ തോണക്കര അധ്യക്ഷനായി. ഫാ.ജോസഫ് എടാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. ലിബിൻ വള്ളിയാംതടത്തിൽ, സി.ജോസിയ, സി. ഡെനി മരിയ, സാബു മാലിയിൽ,
സെക്രട്ടറി ജോൺസൻ പള്ളിയാടിൽ,
സാന്റി പാറത്തറ, ഷിൻസ് പൊറ്റനാനി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






