കുന്തളംപാറ റോഡില്‍ സര്‍വത്ര മാലിന്യം
കുന്തളംപാറ റോഡില്‍ സര്‍വത്ര മാലിന്യം

ഇടുക്കി : കട്ടപ്പന കുന്തളംപാറ റോഡരികില്‍ നഗരസഭാ ഓഫീസിനുസമീപം മാലിന്യം തള്ളല്‍ പതിവായി. വാഹനങ്ങളും കാല്‍നടയാത്രികരും കടന്നുപോകുന്ന പാതയോരത്ത് രാത്രികാലങ്ങളിലാണ് വാഹനങ്ങളില്‍ എത്തിച്ച് മാലിന്യം തള്ളുന്നത്. പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ്. ഇവിടെ സിസി ടിവി ക്യാമറ സ്ഥാപിക്കുമെന്ന വാര്‍ഡ് കൗണ്‍സിലറുടെ പ്രഖ്യാപനവും പാഴായി.
റോഡിന്റെ വശങ്ങളില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നതും വഴിവിളക്കില്ലാത്തതുമാണ് സാമൂഹിക വിരുദ്ധര്‍ ഇവിടം താവളമാക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ കാട് വെട്ടിത്തെളിച്ചെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വീട്ടുമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഉള്‍പ്പെടെ ഇവിടെ കെട്ടിക്കിടക്കുന്നു. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മദ്യപിക്കുന്നതായി പരാതിയുണ്ട്. മദ്യകുപ്പികളും ഇവിടെ കൂടിക്കിടക്കുകയാണ്. മഴ പെയ്താല്‍ മാലിന്യം റോഡിലേക്ക് ഒലിച്ചെത്തും. മാലിന്യം നീക്കിയില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
What's Your Reaction?






