ജനപഞ്ചായത്ത്: ചപ്പാത്തില്‍ പ്രകടനവും സമ്മേളനവും നടത്തി
ജനപഞ്ചായത്ത്: ചപ്പാത്തില്‍ പ്രകടനവും സമ്മേളനവും നടത്തി

ഇടുക്കി : എന്‍ഡിഎ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി ചപ്പാത്തില്‍ ജനപഞ്ചായത്തിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടത്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഭരണമില്ല. മുഴുവന്‍ മന്ത്രിമാരും നവകേരള സദസ്സിലാണ്. ജനങ്ങള്‍ ഓരോ ആവശ്യത്തിന് കോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മാട്ടുക്കട്ടയില്‍ നിന്ന് വാഹനജാഥയും ചപ്പാത്തില്‍ പ്രകടനവും നടത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന, സമ്മാന്‍നിധി, മറ്റ് ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെയുമാണ് ജനപഞ്ചായത്ത് നടത്തുന്നത്. ഒബിസി മോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം ഷാജി നെല്ലിപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ഐസക്ക്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ എസ് ബിനു, സജിന്‍ ഉണ്ണികൃഷ്ണന്‍, വി വി പ്രമോദ്, ബിനോജ് കുമാര്‍, കെ കെ രാജപ്പന്‍, ജെയിംസ് തോക്കൊമ്പേല്‍, റെജി വട്ടകുഴി, എ ബി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






