ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം: പ്രതി 7 മാസത്തിനുശേഷം പിടിയിൽ
ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണം: പ്രതി 7 മാസത്തിനുശേഷം പിടിയിൽ

കട്ടപ്പന : ഉപ്പുതറയിൽ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോട്ടോറും പാചകവാതക സിലിണ്ടറും വീട്ടുപകരണങ്ങളും മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ചിന്നാർ നാലാംമൈൽ പുളിക്കൽ യൂസഫാ(52) ണ് അറസ്റ്റിലായത്. കൈതപ്പതാലിലെ വീട്ടിൽ നിന്ന് കഴിഞ്ഞ മാർച്ച് 15 നും ഏപ്രിൽ 10നുമിടയിൽ പലദിവസങ്ങളിലായാണ് ഇയാൾ മോഷണം നടത്തിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മേഖലയിലെ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷ്ടിച്ചുവിറ്റ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉപ്പുതറ സ്റ്റേഷനിലെ എസ്‌ഐമാരായ കെ ഐ നസീർ, സജി അലക്‌സ്, സിപിഒമാരായ ആന്റണി സെബാസ്റ്റ്യൻ, കെ വി അജേഷ്, ഷമീർ ഉമ്മർ, ജിജോ വിജയൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
What's Your Reaction?






