സോജന്‍ സ്വരാജിന് അനുമോദനം
സോജന്‍ സ്വരാജിന് അനുമോദനം

കട്ടപ്പന: ബൈസ്റ്റാന്‍ഡര്‍ പുസ്തകത്തിന്റെ രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ സോജന്‍ സ്വരാജിനെ തൊപ്പിപ്പാള ഉദയാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊപ്പിപ്പാള വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി. ക്ലബ്ബിന്റെ ഉപഹാരവും സമ്മാനിച്ചു. തങ്കമണി സുരേന്ദ്രന്‍, റോയി എവറസ്റ്റ്, ജോമോന്‍ തെക്കേല്‍, കെ സി ബിജു, സജി കുന്നുംപുറം, സാബു വാഴയില്‍, സുകുമാരന്‍ നന്ത്യാപറമ്പില്‍, ജോമോന്‍ പൊടിപറ, ഷാജി വാഴയില്‍, ജോസ് വെട്ടിക്കുഴ, പ്രിന്‍സ് മറ്റപ്പള്ളി, സേതു സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






