കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

ഇടുക്കി: കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. വരുന്ന ത്രിതല പഞ്ചായത്ത് തെരത്തെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മണ്ഡലം പ്രസിഡന്റ് ഷിജോ ഞവരക്കാട്ട് അധ്യക്ഷനായി. മുതിര്‍ന്ന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം തോമസ് പെരുമന മുഖ്യപ്രഭാഷണം നടത്തി. നോബിള്‍ ജോസഫ്, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് എന്നിവര്‍ ക്ലാസെടുത്തു. ആല്‍ബര്‍ട്ട് മാടവന, കെ.കെ. വിജയന്‍, വിന്‍സന്റ് വള്ളാടി, സി.വി തോമസ്, ടോമി തൈലംമനാല്‍, സെലിന്‍ വിന്‍സന്റ്, ഉദീഷ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






