ഹൈറേഞ്ചിന്റെ പാതയോരങ്ങളില്‍ സഞ്ചാരികളെ വരവേറ്റ് കല്‍ബോള്‍സം ചെടികള്‍

ഹൈറേഞ്ചിന്റെ പാതയോരങ്ങളില്‍ സഞ്ചാരികളെ വരവേറ്റ് കല്‍ബോള്‍സം ചെടികള്‍

Sep 5, 2025 - 13:06
 0
ഹൈറേഞ്ചിന്റെ പാതയോരങ്ങളില്‍ സഞ്ചാരികളെ വരവേറ്റ് കല്‍ബോള്‍സം ചെടികള്‍
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിന്റെ ചുരംതാണ്ടി ഓണക്കാലത്ത് വിരുന്നെത്തുന്ന സഞ്ചാരികളെ വരവേറ്റ് പാതയോരങ്ങളിലെ കല്‍ബോള്‍സം ചെടികള്‍ പൂവിട്ടു. പ്രധാനമായും കട്ടപ്പന - ചെറുതോണി പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് കല്‍ബോള്‍സം ചെടികള്‍ കാഴ്ചവിരുന്ന് സമ്മാനിക്കുന്നത്. കൊച്ചു വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപവും ഈര്‍പ്പമുള്ള പാറക്കെട്ടുകളിലുമാണ് ഈ ചെറുപൂച്ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്.  പശ്ചിമഘട്ടത്തിലേ നനവാര്‍ന്ന പാറക്കെട്ടുകളില്‍ വളരുന്ന ചെറുസസ്യമാണിത്. ഇതിന്റെ വേരുകള്‍ പാറകളില്‍ പറ്റിപ്പിടിച്ചു വളരുന്നു. 6 ല്‍ താഴെ ഇലകള്‍ മാത്രമാണ് സസ്യത്തിന് ഉണ്ടാകുക. അവ ദീര്‍ഘവൃത്തം, വൃത്തം, ഹൃദയാകാരം എന്നിങ്ങനെ പല രൂപത്തില്‍ കാണപ്പെടുന്നു. ഈ ഇലകള്‍ക്കൊപ്പം ചെടിയില്‍ വിരിയുന്ന ചെറുപുഷ്പം ആരുടെയും മനം കവരുന്നു. ഒരേസമയം ഒന്നിലധികം പൂക്കള്‍ വിരിയും. പൂക്കള്‍ ഒന്നിലധികം ദിവസം നിലനില്‍ക്കും. വെള്ള മുതല്‍ കടും പിങ്ക് വരെ പല നിറങ്ങളില്‍ പൂക്കള്‍ കാണാം. പൂവിന്റെ ആകൃതിയിലും ആകര്‍ഷണീയത വളരെയധികമാണ്. വെള്ളച്ചാട്ടങ്ങളോട് ചേര്‍ന്നുള്ള ഈ ചെടികള്‍ക്ക് സമീപം നിന്ന് ഫോട്ടോ എടുക്കുന്നവരുടെ എണ്ണവും വളരെയധികമാണ്. കൂട്ടത്തോടെ വളര്‍ന്നുപിടിക്കുന്ന ഇവ  മലയോര പാതകള്‍ക്ക് പ്രത്യേക അഴക് സമ്മാനിക്കുന്നു. മണ്‍സൂണിന്റെ അവസാന കാലഘട്ടത്തോടെ ഈ ചെടികള്‍ നശിക്കും. ഓണ നാളുകളെ വിളിച്ചോതുന്ന ഈ വഴിയോര കാഴ്ചകള്‍ സഞ്ചാരികളാണ് ഏറ്റവും അധികം ആസ്വദിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow