മണിയാറന്‍കുടി മുഹ്‌യിദീന്‍ ജുമാ മസ്ജ് നബിദിന ഘോഷയാത്ര നടത്തി
മണിയാറന്‍കുടി മുഹ്‌യിദീന്‍ ജുമാ മസ്ജ് നബിദിന ഘോഷയാത്ര നടത്തി

ഇടുക്കി: മണിയാറന്‍കുടി മുഹ്‌യിദീന്‍ ജുമാ മസ്ജിന്റെ നേതൃത്വത്തില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. ചീഫ് ഇമാം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ 1500-ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഘോഷയാത്ര നടത്തിയത്. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കെ ഐ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി പി സലിം മുഖ്യപ്രഭാഷണം നടത്തി. ലക്ഷക്കവലയില്‍ എത്തി മണിയാറന്‍കുടി ടൗണ്‍ ചുറ്റി മസ്ജിദ് അങ്കണത്തില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്റ്് രാജീവ് കുന്നേല്‍, സെക്രട്ടറി അരുണ്‍ കുമാര്‍, അരുണ്‍ പ്രകാശ്, ക്ഷേത്രം ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ മധുരം പലഹാരങ്ങളും കുടിവെള്ളവും നല്‍കി സ്വീകരിച്ചു. സലിം എം.കെ., ഇമാം മുഹമ്മദ് സുഫൈല്‍ ബാഖവി, ഷെമീര്‍ പി.എസ്, ബഷീര്‍ സി എം, അസീസ് കെ എല്‍ എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






