ഭൂനിയമ ഭേദഗതി: മന്ത്രി റോഷിയുടെ ഓണസമ്മാനം കീറച്ചാക്ക് മാത്രമാണെന്ന് ജനം തിരിച്ചറിയണം: അഡ്വ. ഇ എം ആഗസ്തി
ഭൂനിയമ ഭേദഗതി: മന്ത്രി റോഷിയുടെ ഓണസമ്മാനം കീറച്ചാക്ക് മാത്രമാണെന്ന് ജനം തിരിച്ചറിയണം: അഡ്വ. ഇ എം ആഗസ്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ഇടുക്കിക്കാര്‍ക്ക് ഓണസമ്മാനം നല്‍കിയെന്ന മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും കെ രാജന്റെയും പ്രസ്താവനകള്‍ അസംബന്ധമാണെന്ന് എഐസിസി അംഗം അഡ്വ ഇ.എം. ആഗസ്തി. 2023ല്‍ സര്‍ക്കാര്‍ പാസാക്കിയ ഭൂ പതിവു ഭേദഗതി നിയമവും ആഗസ്റ്റ് 27ന് മന്ത്രിസഭ പാസാക്കിയ ചട്ടവും സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപതമല്ല. ഇതിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 27ന് മന്ത്രിസഭ അംഗീകരിച്ചെന്ന് പറയുന്ന ചട്ടം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം അനുസരിച്ച് ഇടുക്കിയിലെ ഭൂ വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ചെയ്തിരിക്കുന്നത്. പ്രശ്നങ്ങള്‍ സങ്കീര്‍മാക്കി കൊള്ളയടിക്കാനാണ് ശ്രമം.
1960ലെ നിയമപ്രകാരം 1964ല്‍ രൂപീകരിച്ച ചട്ടമനുസരിച്ച് നല്‍കിയ ഭൂമിയില്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചു നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ക്രമവല്‍ക്കിക്കാനുള്ള അധികാരമാണ് 2023ലെ നിയമഭേദഗതിയിലൂടെ സര്‍ക്കാനിനുള്ളത്. 6-7-24 വരെയുള്ള നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്നും അതിനുശേഷമുള്ളവ ക്രമീകരിക്കാന്‍ പുതിയ ചട്ടം ഉണ്ടാകുമെന്നാണ് മുഖ്യ മന്ത്രി പറയുന്നത്. ഇത് അപ്രായോഗ്യമാണ്. ഒരു നിയമത്തില്‍ ഒരുചട്ടം ഉണ്ടാക്കിയതിനുശേഷം വേറെ ചട്ടം പിന്നാലെ വരുമെന്നു പറയുന്നത് ജനങ്ങളെ വിഢികളാക്കാനാണ്. ഷോപ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസും പറയുന്നത്. ഇതിനു നിലവില്‍ നിയമമില്ല. 1960ലെ മൂലനിയമത്തിന്റെ അഞ്ചാം വകുപ്പില്‍ കൃഷിക്കും ഭവന നിര്‍മാണത്തിനും എന്നതിനോടൊപ്പം ഇതര നിര്‍മാണങ്ങള്‍ക്കും എന്നുകൂടി ചേര്‍ക്കുകയും അതിനു 1964 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയുമാണ് ചെയ്യേണ്ടത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഫീസ് ഈടാക്കാതെ ക്രവല്‍ക്കരിക്കുമെന്നും ആഗസ്തി പറഞ്ഞു. അഡ്വ.മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആണ് കോടതിയില്‍ നിര്‍മാണനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്ന സി.വി. വര്‍ഗീസിന്റെ പ്രചാരണം വിവരക്കേടാണ്. കേരളത്തില്‍ ആകെ ബാധകമായ നിയമമനുസരിച്ചുള്ള നിര്‍മാണ നിരോധനം ഇടുക്കി ജില്ലക്കുമാത്രം ബാധകമാക്കിയത് വിവേചനമാണെന്നാണ് കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് നിയമം കേരളം മുഴുവന്‍ ബാധകമാണെന്നു കോടതി വിധിച്ചത്. എന്നിട്ടും ഇടുക്കി ജില്ലയില്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയത്. കലക്ടറാണ് നിരോധന ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനു ഉത്തരം പറയേണ്ടതു സര്‍ക്കാരാണ്. ജില്ലയില്‍ നിന്നുള്ള മന്ത്രി എന്ന നിലക്ക് റോഷി അഗസ്റ്റിനും മറുപടി പറയണം. ആര്‍. ശങ്കര്‍ സര്‍ക്കാരാണ് കിരാത ഭൂ നിയമം ഏര്‍പ്പെടുത്തിയതെന്നുള്ള സി.വി. വര്‍ഗീസിന്റെ ആരോപണവും ചരിത്ര ബോധമില്ലായ്മയാണ്. ഈ നിയമവും ചട്ടവുമനുസരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നില്‍കിയെന്നു അവകാശപ്പെടുന്ന 55000 പട്ടയങ്ങളും നല്‍കിയിട്ടുള്ളതെന്നു ആഗസ്തി പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






