ചേലച്ചുവട് സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു
ചേലച്ചുവട് സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു

ഇടുക്കി: ചേലച്ചുവട് സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സന്ധ്യ 2025. ചേലച്ചുവട് ഗവ. എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് വി കെ കമലാസനന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കൂടുതല്‍ ഓണം ഉണ്ടവരെയും ആദ്യമായി ഓണം ഉണ്ണുന്നവരെയും ആദരിച്ചു. അസോസിയേഷന്‍ ട്രഷറര്‍ പോള്‍ ജോസഫ് അധ്യക്ഷനായി. പഞ്ചായത്തംഗം സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. വി എസ് പ്രകാശ്, പി ആര്‍ രഘു, സ്വപ്ന ജയന്‍, മോളി ബേബി, സാലി ബാബു, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






