തിരുവോണ നാളില്‍ സജീവമായി കട്ടപ്പന
തിരുവോണ നാളില്‍ സജീവമായി കട്ടപ്പന

ഇടുക്കി: മഴയില്‍ കുതിര്‍ന്ന തിരുവോണ നാളില്‍ സജീവമായി കട്ടപ്പന നഗരം. അതിഥി തൊഴിലാളികളുള്‍പ്പെടെ ടൗണിലിറങ്ങി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നില്ല. കട്ടപ്പന മാര്‍ക്കറ്റിലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സദ്യയൊരുക്കാന്‍ അവസാന ഒരുക്കങ്ങള്‍ക്കായി മലയാളില്‍ സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ബേക്കറി, ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം സജീവം.
What's Your Reaction?






