കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം വാഴവരയില്‍
കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം വാഴവരയില്‍

ഇടുക്കി: കോണ്‍ഗ്രസ് ഇരട്ടയാര്‍ വാഴവര വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബസംഗമം കെപിസിസി സെക്രട്ടറി എം എന്‍ ഗോപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ ജനജീവിതം ദുസഹമാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ക്രൂഡ്ഓയിലിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുത്തനെ കൂട്ടി കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കുന്നു. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ജനദ്രോഹ നയങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. ഇടുക്കിയിലെ ഭൂപ്രശ്‌നം ഇതിനുദാഹരണമാണെന്നും എം എന്‍ ഗോപി പറഞ്ഞു. വാഴവരയില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍, പ്രവര്‍ത്തകര്‍, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ എന്നിവരെ അനുമോദിച്ചു. യോഗത്തില്‍ വൈ സി സ്റ്റീഫന്‍ എഴുതിയ പുഴെേയ ഒഴുകും വഴിയേ എന്ന പുസ്തകം പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി, വാര്‍ഡ് പ്രസിഡന്റ് ജോബി മാളികപ്പുറത്ത്, പഞ്ചായത്തംഗം ജോസ് തച്ചാപറമ്പില്‍, ബിജോ മാണി, വൈ സി സ്റ്റീഫന്‍, റെജി ഇരിപ്പുലിക്കാട്ട്, വിനോദ് നെല്ലിക്കല്‍, ആനന്ദ് കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






