ചെറുകിട കര്‍ഷക സംരക്ഷണ കമ്മിഷനെ നിയമിക്കണം: ചെറുകിട കര്‍ഷക ഫെഡറേഷന്‍
ചെറുകിട കര്‍ഷക സംരക്ഷണ കമ്മിഷനെ നിയമിക്കണം: ചെറുകിട കര്‍ഷക ഫെഡറേഷന്‍

ഇടുക്കി: സംസ്ഥാനത്തെ ചെറുകിട കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി കര്‍ഷക സംരക്ഷണ കമ്മിഷനെ നിയമിക്കണമെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിളകളുടെ വിലയിടിവിനെ തുടര്‍ന്നും വിള നശിച്ചും താങ്ങുവില പോലും ലഭിക്കാതെ കടക്കെണിയില്‍പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റില്‍ കര്‍ഷകര്‍ക്കായി ചില നാമമാത്രമായ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നുമില്ല.
കടബാധ്യതയില്‍ രക്ഷപെടാനാകാതെ ശരാശരി 50 കര്‍ഷകര്‍ വര്‍ഷംതോറും കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു. കാര്‍ഷിക മേഖലയിലല്ലാതെ മറ്റൊരിടത്തും ഇത്രയേറെ ആത്മഹത്യ നടന്നിട്ടില്ല. ഇതേക്കുറിച്ച് പഠിക്കാനോ പരിഹരിക്കാനോ സര്‍ക്കാര്‍ നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്.
വര്‍ഷം മുഴുവന്‍ പണിയെടുത്തിട്ടും ആണ്ടറുതിയില്‍ കടക്കെണിയും ജപ്തി നോട്ടീസും ബാക്കിയാകുന്ന ചെറുകിട കര്‍ഷകരുടെ അവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
What's Your Reaction?






