അണക്കര ഗവ. സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട് പരേഡ്

അണക്കര ഗവ. സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട് പരേഡ്

Jan 31, 2024 - 19:14
Jul 12, 2024 - 00:17
 0
അണക്കര ഗവ. സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട് പരേഡ്
This is the title of the web page

ഇടുക്കി: അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്പി കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡ് നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീറണാക്കുന്നേല്‍ സല്യൂട്ട് സ്വീകരിച്ചു. രണ്ട് ബാച്ചുകളിലെ 88 കേഡറ്റുകള്‍ പരേഡില്‍ പങ്കെടുത്തു. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പി ടി, പഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട്, വണ്ടന്‍മേട് എസ്‌ഐ അരുണ്‍ നാരായണന്‍, പരിശീലകരായ തോമസ് സി ജി, രേവതി എ ആര്‍, അനീഷ് കുമാര്‍ എസ്, പ്രിന്‍സിപ്പല്‍ ഡോ. അജിതകുമാരി, ഹെഡ്മാസ്റ്റര്‍ സി രാജശേഖരന്‍, പിടിഎ പ്രസിഡന്റ് ടിന്‍സി ഷിജു, വൈസ് പ്രസിഡന്റ് നിസാര്‍ ബിസ്മി തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലന കാലയളവിലും പരേഡിലും മികവ് പ്രകടിപ്പിച്ച കേഡറ്റുകള്‍ക്കും പരിശീലകര്‍ക്കും പഠനത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. സേവനത്തില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow