മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

ഇടുക്കി: ജില്ലയില്‍ പോക്‌സോ, മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ ഷാനവാസ്. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജയില്‍ തടവുകാരില്‍ പോക്‌സോ, മയക്കുമരുന്ന് കേസുകളില്‍ പിടിയിലായവരാണ് ഏറെയും. ഇതില്‍ യുവതീയുവാക്കളാണ് ഭൂരിഭാഗവും. മയക്കുമരുന്ന് ഉപയോഗം യുവതലമുറയുടെ ഭാവിയും ജീവിതവും ഇല്ലാതാക്കുകയാണെന്നും എ ഷാനവാസ് പറഞ്ഞു.
ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും കട്ടപ്പന എക്‌സൈസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപിക ചാന്ദ്‌നി കെ എസ് അധ്യക്ഷയായി. ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി എസ് ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ ആര്‍ ഓമന, ഗ്രേസി, ശ്രുതി, എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ രാജന്‍, സ്‌കൂള്‍ ലീഡര്‍ ആദിത്യ എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ സാബുമോന്‍ എം സി, ശ്രീകുമാര്‍ എസ് എന്നിവര്‍ ക്ലാസെടുത്തു.
What's Your Reaction?






