വനിതാ ജീവനക്കാരോട് മോശം പെരുമാറ്റം: ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
വനിതാ ജീവനക്കാരോട് മോശം പെരുമാറ്റം: ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വാഴത്തോപ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ സി വിനോദിനെ സസ്‌പെന്‍ഡ് ചെയ്തു. വാഴത്തോപ്പ് സ്റ്റേഷനിലെ രണ്ട് വനിതാ ജീവനക്കാരുടെ പരാതിയില്‍ കോട്ടയം ഡിഎഫ്ഒയുടെയും ഇടുക്കി വനിതാ സംരക്ഷണ ഓഫീസറുടെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അഡീഷ്ണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നടപടി. ഡ്യൂട്ടിയിലുള്ളപ്പോള്‍ വനിതാ ജീവനക്കാരികളോട് അശ്ലീലഭാഷയില്‍ ഇയാള്‍ സംസാരിച്ചു. രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും വീഡിയോ കോള്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പ്രതികരിച്ചതോടെ മാനസികമായും ബുദ്ധിമുട്ടിച്ചു. ഡ്യൂട്ടി സമയം ദീര്‍ഘിപ്പിച്ചും അര്‍ഹതപ്പെട്ട അവധി വൈകിപ്പിച്ചും ദൂരെ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചും ഓഫീസര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും ഇരുവരുടെയും പരാതിയിലുണ്ട്.
What's Your Reaction?






