കട്ടപ്പന തണലിടം ഓപ്പണ്‍ പാര്‍ക്ക്: ശിലാസ്ഥാപനം നടത്തി
കട്ടപ്പന തണലിടം ഓപ്പണ്‍ പാര്‍ക്ക്: ശിലാസ്ഥാപനം നടത്തി
ഇടുക്കി: കട്ടപ്പനക്കാരുടെ സ്വപ്‌ന പദ്ധതിയായ തണലിടം ഓപ്പണ്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്. കട്ടപ്പന ബൈപ്പാസ് റോഡില്‍ ഒരുങ്ങുന്ന തണലിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതിയില്‍നിന്ന് 37 ലക്ഷവും നഗരസഭ 15 ലക്ഷവും ഉള്‍പ്പെടെ 52 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മരങ്ങള്‍ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ഇരിപ്പിടങ്ങള്‍, പൂച്ചെടികള്‍, സോളാര്‍ലൈറ്റ്, ക്യാമറ, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം, കഫറ്റേരിയ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കട്ടപ്പനയില്‍ എത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ ഒരിടമില്ല എന്ന പ്രശ്‌നത്തിന് പരിഹാരമാകും. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അധ്യക്ഷയായി. ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.ജെ ബെന്നി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍മാരായ സിബി പാറപ്പായില്‍, സിജു ചക്കുംമൂട്ടില്‍, ജോയി ആനിത്തോട്ടം, സിജോമോന്‍ ജോസ്, ഐബിമോള്‍ രാജന്‍, ബീന സിബി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?