ഐഎസ്ഒ പുനരവലോകന സര്‍ട്ടിഫിക്കേഷന്‍ ലബ്ബക്കട ജെപിഎം കോളേജിന്
ഐഎസ്ഒ പുനരവലോകന സര്‍ട്ടിഫിക്കേഷന്‍ ലബ്ബക്കട ജെപിഎം കോളേജിന്

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഐഎസ്ഒ പുനരവലോകന സര്‍ട്ടിഫിക്കേഷന്‍ നേടി. കോളേജിന്റെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ പുലര്‍ത്തുന്ന മികവിനും, സേവനങ്ങളുടെ ഉന്നത നിലവാരത്തിനുമാണ് അംഗീകാരം ലഭിച്ചത്. കോളേജിലെ അധ്യാപന നിലവാരം, പരീക്ഷാ നടത്തിപ്പ്, ലൈബ്രറി - ലാബ് സൗകര്യങ്ങള്‍, ഹോസ്റ്റല്‍ സേവനങ്ങള്‍ തുടങ്ങി കോളേജിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത് എന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്‍ അര്‍ഥമാക്കുന്നത്. ഹൈറേഞ്ചിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കുമ്പോള്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും ഈ നാടിനും കോളേജ് നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്മക്കുള്ള അംഗീകാരമായി മാറുകയാണ് ഈ അവാര്‍ഡെന്ന് കോളേജ് അധികൃതര്‍ പറയുന്നു. കോളേജ് മാനേജ്‌മെന്റ്, അധ്യാപക-അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് മാനേജര്‍ ഫാ. ജോണ്‍സന്‍ മുണ്ടിയത്ത് വ്യക്തമാക്കി. ഈ നേട്ടം ഭാവിയില്‍ കൂടുതല്‍ മികവിലേക്കുള്ള യാത്രയ്ക്ക് പ്രചോദനമാകുമെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ജെപിഎം കോളേജ് എന്നും മുന്നിലായിരിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സന്‍ വി കൂട്ടിച്ചേര്‍ത്തു. നിരവധിയായ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ഥികളുടെയും കോളേജ് അധികൃതരുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. കലാലയത്തിനുള്ളില്‍ ഒതുങ്ങാതെ സമൂഹത്തിലേക്കും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയാണ് ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്.
What's Your Reaction?






